മോഹൻ സിത്താര സംവിധായകനാകുന്നു. 'ഐ ആം സോറി' ഷൂട്ടിങ്ങ് ഉടൻ.
- POPADOM
- Aug 25, 2021
- 1 min read
പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര കഥയും തിരക്കഥയും എഴുതി സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഐ ആം സോറി' എന്ന സിനിമയുടെ ഷൂട്ടിങ്ങ് ഉടൻ ആരംഭിക്കും.

"വർഷങ്ങൾക്ക് മുൻപേയുള്ള ആഗ്രഹമാണ് സിനിമ ചെയ്യണം എന്നത്. സ്കൂളിൽ പഠിക്കുമ്പോൾ നാടകങ്ങൾ ചെയ്തിട്ടുണ്ട്. സംഗീതം ചെയ്ത സിനിമകളിലൂടെയൊക്കെ ഞാൻ പഠിക്കുകയായിരുന്നു. മോഹം കൊണ്ടാണ് സംവിധാനം ചെയ്യാൻ ഇറങ്ങുന്നത്" അഞ്ഞൂറോളം സിനിമകൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ മോഹൻ സിത്താര ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖത്തിൽ പറഞ്ഞു.
ഒരു മ്യൂസിക് ബാൻഡിൽ നടക്കുന്ന പ്രണയം പ്രമേയമാകുന്ന സിനിമയിൽ വിവിധ ഭാഷകളിലായി അഞ്ച് പാട്ടുകളുണ്ട്. സിനിമക്ക് പാട്ടുകൾ ഒരുക്കുന്നത് പക്ഷേ അദ്ദേഹമല്ല, മകനാണ്. രണ്ട് മാസത്തിനുള്ളിൽ ഷൂട്ടിങ്ങ് തുടങ്ങാൻ തയ്യാറെടുക്കുന്ന ചിത്രത്തിന്റെ നിർമാണത്തിലും മോഹൻ സിത്താര പങ്കാളിയാണ്.




Comments