IFFK വേദിയിൽ അതിഥിയായി ഭാവന. കേരളത്തിന്റെ റോൾ മോഡലെന്ന് സാംസ്‌കാരിക മന്ത്രി
- POPADOM
- Mar 19, 2022
- 1 min read
തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ സർക്കാരിന്റെ അതിഥിയായി ഭാവന എത്തി.
മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി സജി ചെറിയാനും മറ്റ് വിശിഷ്ടാതിഥികൾക്കും ഒപ്പം ഭാവന ചടങ്ങിൽ പങ്കെടുത്തു.

ഭാവന കേരളത്തിന്റെ റോൾ മോഡലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനിമാ - സീരിയൽ മേഖലയിലെ സ്ത്രീകൾ നിരവധി പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുന്നുണ്ടന്നും അവർക്കെല്ലാം സുരക്ഷ ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ ഒരുക്കാൻ പുതിയ നിയമം രൂപീകരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.




Comments