top of page

സംവിധായകനാകാൻ ഇന്ദ്രജിത്ത്. ചിത്രം 2023ൽ

  • POPADOM
  • Nov 21, 2021
  • 1 min read

തന്റെ ആദ്യ സംവിധാന സംരംഭം 2023ൽ ഉണ്ടാകുമെന്ന് നടൻ ഇന്ദ്രജിത്ത്. Wonderwall Media യുടെ Here & Now Interview Seriesൽ ഇക്കാര്യം ഇന്ദ്രജിത്ത് വിശദമാക്കി.


ree

"കഴിഞ്ഞ 6 - 8 മാസമായി സ്ക്രിപ്റ്റിങ്ങിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വലിയ സിനിമയല്ല, പക്ഷേ ആ സിനിമക്ക് ആവശ്യമായ വലിപ്പം അതിനുണ്ട്. 2023ലോ മറ്റോ ചെയ്യാമെന്ന് വിചാരിക്കുന്നു. അഭിനയിക്കാനുള്ള സിനിമകൾ തീർത്ത്, 3 - 4 മാസം ഗ്യാപ്പെടുത്ത് വർക്ക് ചെയ്യണം എന്നുണ്ട്"


നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലുമുള്ള തന്റെ കാഴ്ചപ്പാടുകൾ ഈ പ്രത്യേക അഭിമുഖത്തിൽ ഇന്ദ്രജിത്ത് പങ്കു .വെക്കുന്നുണ്ട്. തന്റെ മക്കളിൽ നിന്ന് പോലും താൻ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും കോമഡി കഥാപാത്രങ്ങൾക്ക് വേണ്ടി താൻ കാത്തിരിക്കുകയാണെണും അദ്ദേഹം പറയുന്നു.



സിനിമയിൽ 20 വർഷം പൂർത്തിയാക്കുന്ന ഇന്ദ്രജിത്ത് കേന്ദ്ര കഥാപാത്രമായ 'അഹാ'യും ഒരു പ്രധാന വേഷത്തിലെത്തിയ 'കുറുപ്പും' ഇപ്പോൾ തിയേറ്ററുകളിലുണ്ട്.

ഇന്ദ്രജിത്തിനൊപ്പമുള്ള

Here & Now Interview ഇതോടൊപ്പമുള്ള ലിങ്കിൽ ലഭ്യമാണ്.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page