top of page

"ഇസ്തക്കോ" പാടി മഞ്ജു വാര്യർ. കയറ്റത്തിലെ സ്നേഹപ്പാട്ട്!

  • POPADOM
  • Aug 28, 2021
  • 1 min read

സ്നേഹത്തിലാണ് (in Love ) എന്നാണ് 'ഇസ്തക്കോ' എന്നതിന്റെ അർത്ഥം. മലയാളത്തിലല്ല, അഹർസംസ ഭാഷയിൽ! കയറ്റം സിനിമയ്ക്ക് വേണ്ടി രൂപപ്പെടുത്തിയ പ്രത്യേകഭാഷയാണ് അഹർസംസ. കയറ്റത്തിന്റെ ഭാഷ, ഹൃദയങ്ങളുടെ ഭാഷ, ആത്മാക്കളുടെ ഭാഷ!

മഞ്ജു വാര്യർ പാടിയ 'ഇസ്തകോ' പാട്ടിനെപ്പറ്റി ഇങ്ങനെ വിശദീകരിക്കാം.


ree

അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ നേടിയ എസ്. ദുർഗ്ഗക്കും ചോലക്കും ശേഷം,

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സനൽകുമാർ ശശിധരൻ, സംവിധാനം ചെയ്ത കയറ്റം (A'HR) എന്ന ചിത്രത്തിലേതാണ് 'ഇസ്തക്കോ...' എന്നാരംഭിക്കുന്ന പാട്ട്.

ഹിമാലയത്തിൽ തന്നെ ഈണം നൽകി പാടി റെക്കോർഡ് ചെയ്ത 12 പാട്ടുകൾ ചിത്രത്തിലുണ്ട്. സംഗീത സംവിധായകൻ രതീഷ് ഈറ്റില്ലം, ഗായകരായ ദേവൻ നാരായണൻ, ആസ്ത ഗുപ്ത, സോണിത് ചന്ദ്രൻ എന്നിവർക്കൊപ്പം സനൽ കുമാർ ശശിധരനും ചേർന്നാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. -അവയിലെ ആദ്യഗാനമാണ് ഇസ്തക്കോ.



സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത 'കയറ്റം' അപകടകരമായ ഹിമാലയൻ പർവതപാതകളിൽ ഷൂട്ട് ചെയ്ത സിനിമയാണ്. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം കാണുന്നതെങ്ങനെ എന്ന പ്രമേയമാണ് ചിത്രത്തിന്റേത്. 'മായ' എന്ന പുരാതന തത്വചിന്തയാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്ന മറ്റൊരു വിഷയം. പാട്ടുകളും നിറങ്ങളും നിറച്ച ഒരു ചിത്രകഥപോലെയാണ് കഥപറച്ചിൽ രീതി. മൊബൈൽ ഫോണിലാണ് ചിത്രീകരണം എന്നതുൾപ്പെടെ നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് 'കയറ്റം'


ree

മഞ്ജുവാര്യർക്കൊപ്പം വേദ് , ഗൗരവ് രവീന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു. നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ് നിർവ്വഹിക്കുന്നു. കളറിസ്റ്റ്- ലിജു പ്രഭാകർ, ലൊക്കേഷൻ സൗണ്ട്- നിവേദ് മോഹൻദാസ്, കലാസംവിധാനം - ദിലീപ്ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനീഷ് ചന്ദ്രൻ, ബിനു ജി നായർ. കയറ്റത്തിലെ ആദ്യഗാനം മനോരമ മ്യൂസിക്കാണ് റിലീസ് ചെയ്തിട്ടുള്ളത്. വാർത്ത പ്രചരണം - എ എസ് ദിനേശ്.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page