ജയസൂര്യയുടെ നൂറാം ചിത്രം 'സണ്ണി' ആമസോണിലൂടെ
- POPADOM
- Sep 15, 2021
- 0 min read
ജയസൂര്യയുടെ നൂറാമത്തെ ചിത്രം ‘സണ്ണി' ഈ മാസം 23 ന് അമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. രഞ്ജിത് ശങ്കറാണ് സംവിധായകൻ. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്നാണ് 'സണ്ണി' നിർമിച്ചത്. ഇരുവരും ഒന്നിക്കുന്ന എട്ടാമത്തെ സിനിമയാണിത്.

തന്റെ ജീവിതത്തിൽ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട സണ്ണി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. പൂർണ്ണമായി തകർന്ന് നിരാശനായ സണ്ണി ആഗോള പകർച്ചവ്യാധിയുടെ കാലത്ത് ദുബായിൽ നിന്ന് കേരളത്തിലേക്ക് എത്തുകയും സമൂഹത്തിൽ നിന്ന് സ്വയം പിൻവലിഞ്ഞ് ഒരിടത്ത് ഒതുങ്ങി കൂടുകയും ചെയ്യുന്നു.
ഇതിനിടെ സണ്ണി അപരിചിതരായ ചിലരുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തുടക്കം മുതൽ അവസാനം വരെ നാടകീയതയും സസ്‌പെൻസും സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.




Comments