"എന്റെ തലയിലെ ക്ലോക്ക് തകരാറിലാണ്" ആകാംക്ഷ നിറച്ച് സൗബിന്റെ 'ജിന്ന്'
- POPADOM
- May 6, 2022
- 1 min read
സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന 'ജിന്ന്' ന്റെ ട്രെയ്ലർ പുറത്തുവിട്ടു. മാനസിക പ്രശ്നങ്ങളുള്ള കഥാപാത്രമാണ് സൗബിൻ അവതരിപ്പിക്കുന്നതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കിലാണ് സൗബിൻ എത്തുന്നത്.

ശാന്തി ബാലകൃഷ്ണൻ ആണ് ചിത്രത്തിലെ നായിക. KPAC ലളിത, ഷൈൻ ടോം ചാക്കോ, ഷറഫുദ്ധീൻ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
വർണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിന് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. രാജേഷ് ഗോപിനാഥ് ആണ് തിരക്കഥ. മെയ് 13ന് ചിത്രം തീയേറ്ററുകളിൽ എത്തും.




Comments