കാടിറങ്ങിയ 'കടുവ'; പൃഥ്വിരാജ് തകര്‍ത്തുവെന്ന് പ്രേക്ഷകര്‍
- POPADOM
- Jul 7, 2022
- 1 min read
ഏറെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് പൃഥ്വിരാജ് നായകനായ ഷാജി കൈലാസ് ചിത്രം 'കടുവ' ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. മാസ് ആക്ഷന്‍ ചിത്രത്തില്‍ പൃഥ്വിരാജ് മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നാണ് ആദ്യ ഷോ തീരുമ്പോള്‍ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍. കാസ്റ്റിങ് ഗംഭീരമായിട്ടുണ്ടെന്നും പൃഥ്വിരാജ് എനര്‍ജെറ്റിക് ആയിട്ടുണ്ടെന്നും ചിത്രം കണ്ടിറങ്ങിയവര്‍ പറയുന്നു.

ഷാജി കൈലാസിന്റെ ഗംഭീര തിരിച്ചുവരവ് എന്നാണ് കടുവയെ കുറിച്ച് ലഭിക്കുന്ന ആദ്യ റിപ്പോര്‍ട്ടുകള്‍. അഭിനന്ദന്‍ രാമാനുജത്തിന്റെ ക്യാമറയും ജേക്‌സ് ബിജോയുടെ സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു എന്നും ആരാധകര്‍ പറയുന്നു. പുലിമുരുകനും ലൂസിഫറിനും ശേഷമുള്ള മലയാളത്തിലെ ഗംഭീര ആഘോഷ പടം എന്നാണ് പല സോഷ്യല്‍ മീഡിയ പോസ്റ്റുകളും പറയുന്നത്.
സായ്കുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, സംയുക്ത മേനോന്‍, കൊച്ചുപ്രേമന്‍, എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ് ആണ്.
Comments