"കല്‍പനയ്ക്ക് തുല്യം കല്‍പന മാത്രം" മനോജ് കെ ജയന്റെ ഓർമക്കുറിപ്പ്
- POPADOM
- Jan 25, 2022
- 1 min read
നടി കല്‍പനയുടെ ആറാം ചരമ വാര്‍ഷികത്തില്‍ ഓര്‍മക്കുറിപ്പുമായി നടന്‍ മനോജ് കെ ജയന്‍. തന്റെ സോഷ്യല്‍ മീഡിയ പേജിലാണ് കല്‍പനയെപ്പറ്റി അദ്ദേഹം എഴുതിയത്. 'കല്‍പനയ്ക്ക് തുല്യം കല്‍പന മാത്രം' എന്ന് തുടങ്ങുന്ന കുറിപ്പില്‍ മലയാള സിനിമയില്‍ കല്‍പനയുടെ കസേര ഇന്നും ഒഴിഞ്ഞ് കിടക്കുകയാണെന്ന് മനോജ് പറയുന്നു. സത്യസന്ധവും വ്യക്തമായ നിലപാടുമുള്ള കല്‍പന മരണം വരെയും തന്നെ സഹോദരനായി കണ്ടിരുന്നതായും താരം കുറിച്ചു. മനോജ് കെ ജയന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കല്‍പനയ്ക്ക് പ്രണാമം അര്‍പ്പിച്ച് കമന്റ് ചെയ്തിരിക്കുന്നത്. നടിയും കൽപനയുടെ സഹോദരിയുമായ ഉർവശ്ശിയും മനോജ് കെ ജയനും വിവാഹിതരായിരുന്നു. 10 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2008ൽ ഇരുവരും വേർപിരിഞ്ഞു.

2016 ജനുവരി 25 നാണ് ദക്ഷിണേന്ത്യയുടെ പ്രിയനടി കല്‍പന അന്തരിച്ചത്. ഹൈദരാബാദില്‍ സിനിമാ ഷൂട്ടിങ്ങിനായി പോയ കല്‍പനയ്ക്ക് ഹോട്ടല്‍ മുറിയില്‍ വെച്ച് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മലയാളത്തില്‍ 'ചാര്‍ളി'യാണ് കല്‍പനയുടെ അവസാന ചിത്രം. കോമഡി ഉള്‍പ്പെടെ ഏത് റോളും അനായാസം വഴങ്ങുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളായിരുന്നു. കല്‍പന.

Comments