സുഹാസിനി ജൂറി അധ്യക്ഷ; സംസ്ഥാന ചലച്ചിത്ര അവാർഡ് സ്ക്രീനിങ് ആരംഭിച്ചു
- POPADOM
- Sep 29, 2021
- 0 min read
2020ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ അന്തിമ ജൂറി അധ്യക്ഷയായി അഭിനേത്രിയും സംവിധായികയുമായ സുഹാസിനി മണിരത്നത്തെ നിയോഗിച്ചു. ഒരു തവണ ദേശീയ ചലച്ചിത്ര അവാർഡും നിരവധി തവണ കേരള, തമിഴ്നാട് സർക്കാരുകളുടെ അവാർഡുകളും നേടിയ ചലച്ചിത്രകാരിയാണ് സുഹാസിനി. സംസ്ഥാന അവാർഡ് ജൂറിയുടെ അധ്യക്ഷയായി ഒരു വനിത എത്തുന്നത് ഇതാദ്യമാണ്.

ദേശീയ അവാർഡ് ജേതാവായ കന്നഡ സംവിധായകൻ പി ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരാണ് പ്രാഥമിക ജൂറിയുടെ അധ്യക്ഷന്മാർ. പ്രാഥമിക ജൂറിക്ക് മുന്നിൽ സിനിമകളുടെ സ്ക്രീനിങ് തുടങ്ങി. കഴിഞ്ഞ വർഷത്തെ 80 സിനിമകളാണ് മത്സരിക്കുന്നത്. പുതുക്കിയ നിയമാവലി അനുസരിച്ചാകും ഇത്തവണത്തെ അവാർഡ് നിർണയം. ഛായാഗ്രാഹകൻ സി കെ മുരളീധരൻ, സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ ശശിധരൻ എന്നിവരും അന്തിമ ജൂറിയിൽ അംഗങ്ങളാണ്.




Comments