top of page

" കൊല്ലാനുള്ള ശപഥവും സംരക്ഷിക്കാനുള്ള പ്രതിജ്ഞയും"; നിഗൂഢതകൾ ഒളിപ്പിച്ച് കുരുതി ട്രൈലർ

  • POPADOM
  • Aug 4, 2021
  • 1 min read

നിഗൂഢതകൾ ഒളിപ്പിച്ച് പൃഥ്വിരാജ് മിത്രം 'കുരുതി' യുടെ ട്രൈലെർ ആമസോൺ പ്രൈം വീഡിയോ പുറത്തു വിട്ടു. മനു വാര്യർ സംവിധാനം ചെയുന്ന ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ മുരളി ഗോപി, ഷെെൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നാസ്ലിൻ ഗഫൂർ, സാഗർ സൂര്യ, ശ്രിന്ദ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ്‌ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ആണ് ചിത്രം നിർമിക്കുന്നത്.


ree

''മനുഷ്യൻമാർ രണ്ടുകാലിൽ നടക്കാൻ തുടങ്ങിയത് മുതൽ നിർത്താതെ ചെയ്യുന്നത് ഒന്നേ ഒള്ളു, തമ്മിൽ തല്ലലും കൊല്ലലും" മാമുക്കോയയുടെ ഈ ഡയയോഗിൽ നിന്നും വയലൻസ് സിനിമയിൽ ഉടനീളം ഉണ്ടാവുമെന്ന് സൂചനയുണ്ട്. ''കൊല്ലാനുള്ള ശപഥവും സംരക്ഷിക്കാനുള്ള പ്രതിജ്ഞയുമാണ്"കുരുതിയെന്ന് ട്രൈലെർ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തപ്പോൾ പൃഥ്വിരാജ്‌ കുറിച്ചു.


ഈരാറ്റുപേട്ടയിൽ തനിക്ക് സംഭവിച്ച ഓർമകളിൽ തനിച്ച് കഴിയുന്ന എബ്രഹാമിന്റെ വീട്ടിലേക്ക് ഒരു പോലീസുകാരനും തടവുപുള്ളിയും വരുന്നതും അവരെ തിരഞ്ഞ് പ്രതികാരദാഹിയായ മറ്റൊരാൾ കടന്നു വരുന്നതുമാണ് കഥയുടെ ഇതിവൃത്തം. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന കഥയും ട്വിസ്റ്റുകളും എല്ലാം അടങ്ങിയ ഒരു മികച്ച ത്രില്ലർ ആയിരിക്കും കുരുതിയെന്ന് പൃഥ്വിരാജ്‌ അഭിപ്രായപ്പെട്ടിരുന്നു .



അനീഷ് പള്ളിയൽ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്. റഫീഖ് അഹമ്മദ്, സജേഷ് ഹരി എന്നിവരുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്നു. ജേക്സ് ബിജോയ്‌ തന്നെയാണ് ചിത്രത്തിന് പശ്ചാത്തലസംഗീതവും നൽകിയത്. ചിത്രം ഈ മാസം 11 നു ആമസോൺ പ്രൈം വഴി റിലീസ് ചെയ്യും.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page