ബിജു മേനോനും മഞ്ജു വാര്യരും; 'ലളിതം സുന്ദരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
- POPADOM
- Sep 9, 2021
- 1 min read
ബിജു മേനോനും മഞ്ജു വാര്യരും ഒന്നിക്കുന്ന 'ലളിതം സുന്ദരം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ബിജു മേനോന്റെ ജന്മദിനമായ ഇന്ന് റിലീസ് റിലീസ് ചെയ്തു.

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലളിതം സുന്ദരം'. സെഞ്ച്വറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന
ചിത്രത്തിന്റെ ഛായാഗ്രഹണം
പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ നിർവ്വഹിക്കുന്നു.
പ്രമോദ് മോഹൻ ആണ് തിരക്കഥയും സംഭാഷണവും. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജിപാലാണ് സംഗീതം.
സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്‍,
രഘുനാഥ് പലേരി, സറീന വഹാബ്,
ദീപ്തി സതി, തുടങ്ങിയവരും അഭിനയിക്കുന്നു.
എഡിറ്റര്‍-ലിജോ പോള്‍.
വണ്ടിപെരിയാർ, കുമളി, വാഗമൺ, എറണാകുളം എന്നിവിടങ്ങളിലായിട്ടായിരുന്നു ഷൂട്ടിങ്ങ്.




Comments