top of page

വീണ്ടും നിർമാതാവായി മമ്മൂട്ടി. സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി

  • POPADOM
  • Sep 22, 2021
  • 0 min read

മമ്മൂട്ടി വീണ്ടും നിർമാതാവാകുന്നു. പുതിയ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്‌. മമ്മൂട്ടി നായകനും നിർമാതാവുമാകുന്ന ഈ പ്രോജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് 'കേരള കൗമുദി' റിപ്പോർട്ട്‌ ചെയ്തു.


ree

എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്‌പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആന്തോളജി സീരിസിൽ മമ്മൂട്ടി നായകനാകുന്ന ചിത്രം സംവിധാനം ചെയുന്നതും ലിജോ ജോസ് പെല്ലിശ്ശേരി ആണ്.


നവാഗതയായ രത്തീന അർഷാദ് സംവിധാനം ചെയ്യുന്ന, മമ്മൂട്ടിയും പാർവ്വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ‘പുഴു' വിന്റെ ചിത്രീകരണം ഒക്ടോബർ പകുതിയോടെ പൂർത്തിയാകും. തുടർന്ന് ലിജോ ജോസിന്റെ ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കും എന്നാണ് റിപ്പോർട്ടുകൾ.


'പ്ലേ ഹൗസ്' എന്ന ബാനറിൽ ആയിരുന്നു മമ്മൂട്ടി മുൻപ് സിനിമകൾ നിർമിച്ചിരുന്നത്.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page