top of page

മാക്ട ലെജന്റ് ഓണർ പുരസ്കാരം കെ എസ് സേതുമാധവന്

  • POPADOM
  • Sep 7, 2021
  • 1 min read

ഈ വർഷത്തെ മാക്ട ലെജന്റ് ഓണർ പുരസ്കാരത്തിന് പ്രശസ്ത ചലച്ചിത്രകാരൻ കെ എസ് സേതുമാധവൻ അർഹനായി.


ree

സുദീർഘമായ ആറു പതിറ്റാണ്ടുകളായി മലയാള സിനിമക്ക് നൽകി വരുന്ന ആദരണീയമായ ബഹുമുഖ സംഭാവനകളെ ബഹുമാനിച്ച് കെ എസ് സേതുമാധവനെ ജൂറി അംഗങ്ങൾ ഐകകണ്ഠേന തിരഞ്ഞെടുക്കുകയായിരുന്നു


മലയാളത്തിനു പുറമെ തെന്നിന്ത്യൻ ഭാഷകളിലും കെ എസ് സേതുമാധവൻ വളരെ സജീവമായിരുന്നു. സംസ്ഥാന ദേശീയ അവാർഡുകൾ നിരവധി തവണ കരസ്ഥമാക്കിട്ടുണ്ട്. സംവിധായകൻ,

നിർമാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളിൽ അദ്ദേഹത്തിന്റെ ക്രിയാത്മകമായ പങ്കാളിത്തം നിസ്തുലമാണ്.


ജോൺ പോൾ ചെയർമാനും കലൂർ ഡെന്നീസ് കൺവീനറും ഫാസിൽ,സിബി മലയിൽ, കമൽ

എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page