top of page

തന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി!

  • POPADOM
  • Sep 23, 2021
  • 0 min read

മമ്മൂട്ടിയുടെ സൂപ്പർസ്റ്റാർ! എൺപത്തിയെട്ടാം പിറന്നാൾ ദിനത്തിൽ മലയാള സിനിമയുടെ കാരണവർ മധുവിന് കിട്ടിയ വിശേഷണമാണിത്. "Happy Birthday my Superstar" എന്നായിരുന്നു മമ്മൂട്ടി മധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.


ree

"ജീവിതത്തിൽ ഞാൻ ഒരു സൂപ്പർസ്റ്റാറിനെയേ കണ്ടിട്ടുള്ളൂ. അത് മധുസാറാണ്. കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് കത്തെഴുതി അയച്ചിട്ടുണ്ട്. അന്നൊക്കെ മധുസാറിനെ കാണുക എന്നത് എന്റെ സ്വപ്നമായിരുന്നു"

മമ്മൂട്ടി മധുവിനോടുള്ള തന്റെ ആരാധന നിരവധി അഭിമുഖങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്


തന്റെ സിനിമകളെക്കുറിച്ച് തന്നേക്കാൾ കൂടുതൽ അറിയുന്ന ആളാണ് മമ്മൂട്ടി എന്നാണ് മധു പറഞ്ഞിട്ടുള്ളത്. മധുവിനോപ്പം നിരവധി സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. 'അലകടലിനക്കരെ' എന്ന ചിത്രത്തിൽ മധുവിന്റെ കൊച്ചുമകനായും മമ്മൂട്ടി വേഷമിട്ടിരുന്നു.


അഞ്ചരപതിറ്റാണ്ടു കാലം മലയാള സിനിമ മേഖലയിലെ നിറസാനിധ്യമായി നിൽക്കുന്ന ആര്‍ മാധവന്‍ നായര്‍ എന്ന മധു 1962ൽ രാമു കാര്യാട്ടിന്റെ 'മൂടുപടം' എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി മുന്നൂറോളം കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. 1970 ൽ റിലീസ് ചെയ്ത, അടൂർ ഭാസി നായകനായി അഭിനയിച്ച 'പ്രിയ' എന്ന ചിത്രത്തിലൂടെ സംവിധായകനായി. നിർമാണ വിതരണ രംഗത്തും മധു തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്.


മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'മാണ് അദ്ദേഹത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. മമ്മൂട്ടിക്ക് പുറമെ മോഹൻലാൽ, സുരേഷ്‌ഗോപി, ബാലചന്ദ്ര മേനോൻ, മല്ലിക സുകുമാരൻ തുടങ്ങി നിരവധി സഹപ്രവർത്തകരും പ്രേക്ഷകരും മലയാളത്തിന്റെ ഭാവനടന് ആശംസകൾ അറിയിച്ചു.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page