മഹേഷ് നാരായണൻ ബോളിവുഡിലേക്ക്; 'ഫാന്റം ഹോസ്പിറ്റൽ'
- POPADOM
- Aug 31, 2021
- 1 min read
മഹേഷ് നാരായണന്റെ ആദ്യ ബോളിവുഡ് ചിത്രമൊരുങ്ങുന്നു. 'ഫാന്റം ഹോസ്പിറ്റൽ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യൻ ആരോഗ്യമേഖലയിലെ ചൂഷണങ്ങളെ കുറിച്ചുള്ള ത്രില്ലർ ആയിരിക്കും.

എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജോസി ജോസഫ് ആരോഗ്യമേഖലയെക്കുറിച്ച് നടത്തിയ അന്വേഷണവും കണ്ടെത്തലുകളുമാണ് സിനിമക്ക് ആധാരം. ജോസി ജോസഫിന്റെ കോണ്‍ഫ്‌ളുവന്‍സ് മീഡിയയും പ്രീതി ഷഹാനിയുടെ ടസ്‌ക് ടേല്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ആകാശ് മൊഹിമനും മഹേഷ് നാരായണനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.




Comments