മാലിക് കണ്ട് കമൽഹാസൻ. ഫഹദിനും മഹേഷ് നാരായണനും അഭിനന്ദനം
- POPADOM
- Jul 25, 2021
- 1 min read
ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത
'മാലിക്' കേരളത്തിൽ വലിയ ചർച്ചയാകുന്നതിനിടയിൽ ചിത്രത്തെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് നടൻ കമൽഹാസൻ. ഷൂട്ടിങ്ങ് പുരോഗമിക്കുന്ന വിക്രമിന്റെ തിരക്കുകൾക്കിടയിലാണ് സംവിധായകൻ ലോകേഷ് കനകരാജിനൊപ്പം കമൽഹാസൻ 'മാലിക്'
കണ്ടത്.

ഫഹദ് ഫാസിലും മാലികിന്റെ സംവിധായകൻ മഹേഷ് നാരായണനും ഒപ്പമുണ്ടായിരുന്നു. മാലിക് കണ്ട ശേഷം ഇരുവരെയും കമൽഹാസൻ അഭിനന്ദിച്ചു. മാലികിന്റെ മേക്കിങ്ങിനെയും സംവിധാന ശൈലിയെയും അഭിനന്ദിച്ച കമൽഹാസൻ ഫഹദ് ഫാസിലിന്റെ പ്രകടനത്തെ ഗംഭീരമെന്ന് വിശേഷിപ്പിച്ചെന്ന് മാലികിന്റെ നിർമ്മാതാവ് ആന്റോ ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ചിത്രം തിയേറ്ററിൽ റീലീസ് ചെയ്തിരുന്നെങ്കിൽ വേറേ ലെവൽ ആയിരുന്നേനെ എന്നായിരുന്നുവത്രേ ലോകേഷ് കനകരാജിന്റെ അഭിപ്രായം. ചെന്നെയിൽ കമൽഹാസന്റെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. കമൽഹാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വിശ്വരൂപത്തിന്റെ എഡിറ്റർ മഹേഷ് നാരായണനും ഛായാഗ്രഹണം നിർവ്വഹിച്ചത് മാലികിന്റെ ഛായാഗ്രാഹകൻ സാനു ജോൺ വർഗ്ഗീസും ആയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമൽഹാസൻ നിർമിക്കുന്ന വിക്രമിൽ കമൽഹാസനും ഫഹദ് ഫാസിലും വിജയ് സേതുപതിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.




Comments