സുലൈമാനായി ഫഹദ് ഫാസിൽ. മാലിക് 15 ന് ആമസോണിൽ
- POPADOM
- Jul 1, 2021
- 1 min read
1960 മുതലുള്ള കാലഘട്ടങ്ങളുടെ പശ്ചാത്തലത്തിൽ തീരദേശ ജനതയുടെ ചെറുത്ത് നിൽപ്പിന്റെ കഥ പറയുന്ന 'മാലിക്' ഈ മാസം 15 ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. മഹേഷ് നാരായണന്റെ സംവിധാനത്തിൽ ആന്റോ ജോസഫ് നിർമ്മിച്ച ചിത്രം തിയേറ്റർ റിലീസ് ചെയ്യാനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകരും അണിയറ പ്രവർത്തകരും.

22 മുതൽ 55 വയസ് വരെയുള്ള പ്രായത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്. ഇരുപത് കിലോയോളം ഭാരം കുറച്ചാണ് ഇരുപത്തിരണ്ട്കാരന്റെ രൂപത്തിലേക്ക് ഫഹദ് എത്തിയത്. ടേക്ക് ഓഫിലൂടെയും ലോക്ഡൗൺ കാലത്ത് നിർമ്മിച്ച് ആമസോണിലൂടെ റിലീസ് ചെയ്ത സീ യൂ സൂണിലൂടെയും മഹേഷ് നാരായണൻ - ഫഹദ് ഫാസിൽ കോമ്പോ പ്രേക്ഷകർക്കിടയിൽ പ്രതീക്ഷകൾ കൂട്ടിയിട്ടുണ്ട്.
മാലികിലെ പല കാലഘട്ടങ്ങളെ ദൃശ്യവൽക്കരിച്ചിരിക്കുന്നത് സനു ജോൺ വർഗ്ഗീസാണ്. നിമിഷ സജയൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട് എന്നിവരും സുപ്രധാന കഥാപാത്രങ്ങളാണ്. സുഷിൻ ശ്യാമിന്റേതാണ് സംഗീതം. ബാഹുബലിയുടെ ആക്ഷൻ കോറിയോഗ്രാഫർ ലീ വിറ്റേക്കറാണ് മാലികിന്റെയും കോറിയോഗ്രാഫർ.




Comments