"പെട്ടെന്ന് സങ്കടം വരും, ചിലപ്പോൾ കരയും" ഇച്ചാക്കയെപ്പറ്റി മോഹൻലാൽ
- POPADOM
- Sep 6, 2021
- 1 min read
"എനിക്കിപ്പോഴും മമ്മൂട്ടി എന്ന നടന്റെ ജീവിതവും അഭിനയവും അത്ഭുതമാണ്. സിനിമകൾ കണ്ടും പഠിച്ചും ജീവിക്കുന്ന ഒരാൾ. ഇതുപോലെ സ്വന്തം ജീവിതം രൂപപ്പെടുത്തിയെടുത്തൊരു നടനെയും ഞാൻ കണ്ടിട്ടില്ല. 50 വർഷം മുൻപുള്ള അതേ മനസ്സോടെയാണ് ഇന്നും ജീവിക്കുന്നത്"

ഇച്ചാക്ക എന്ന് താൻ വിളിക്കുന്ന മമ്മൂട്ടിയെക്കുറിച്ച് മോഹൻലാൽ പറയുന്നു.
"എന്നെ ചേർത്ത് നിർത്തിയ ഒരാളല്ല. അകലെ നിന്ന് ഏട്ടനെന്ന മനസ്സോടെ എന്നെ നോക്കി നിന്ന ഒരാളാണ് ഇച്ചാക്ക"
മമ്മൂട്ടിയുടെ ഏഴുപതാം ജന്മദിനത്തോടനുബന്ധിച്ച് മലയാള മനോരമയിൽ മോഹൻലാൽ എഴുതി.

"ഇത്രയേറെ വൈകാരികമായി പ്രതികരിക്കുന്ന ആളെയും ഞാൻ കണ്ടിട്ടില്ല. പെട്ടെന്ന് സങ്കടം വരും, ചിലപ്പോൾ കരയും, അതിലും വേഗം ദേഷ്യവും വരും. ഉടൻ പൊട്ടിത്തെറിച്ചു തീരുന്ന വളരെ സാധാരണമായൊരു മനസ്സാണ്."




Comments