അഞ്ച് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്നു; ചിത്രീകരണം ശ്രീലങ്കയില്‍
- POPADOM
- Aug 10, 2022
- 1 min read
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത 'പുത്തന്‍ പണം' എന്ന ചിത്രം പുറത്തിറങ്ങിയത് 2017ലാണ്. അഞ്ച് വര്‍ഷത്തിന് ശേഷം ഇരുവരും ഒരിക്കല്‍ കൂടി കൈ കോര്‍ക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. എം.ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന ആന്തോളജിയിലെ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്താണ്. മമ്മൂട്ടിയാകും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. നേരത്തെ ഈ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പ്രിയദര്‍ശന്‍, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, ജയരാജ്, രതീഷ് അമ്പാട്ട്, എംടിയുടെ മകള്‍ അശ്വതി എന്നിവരാണ് ആന്തോളജിയിലെ മറ്റ് ചിത്രങ്ങള്‍ ഒരുക്കുന്നത്. ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തെ ചിത്രമായിരിക്കും രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'കടുഗണ്ണാവ: ഒരു യാത്ര' എന്ന ചിത്രം. ഇതേ പേരിലുള്ള എംടിയുടെ കഥയാണ് ചിത്രത്തിന് ആധാരം. ശ്രീലങ്കയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്.
ഫഹദ് ഫാസില്‍, ബിജു മേനോന്‍, അപര്‍ണ ബാലമുരളി, മോഹന്‍ലാല്‍, പാര്‍വതി തിരുവോത്ത്, സിദ്ദിഖ്, ദുര്‍ഗ കൃഷ്ണ, ആസിഫ് അലി, മധു, ശാന്തികൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും ആന്തോളജിയുടെ ഭാഗമാകും.




Comments