"ഉപയോഗിക്കാത്ത സ്മാർട്ട് ഫോൺ വീട്ടിലുണ്ടോ?" മമ്മൂട്ടി ചോദിക്കുന്നു.
- POPADOM
- Jun 15, 2021
- 1 min read
കുഞ്ചാക്കോ ബോബന് പിന്നാലെ കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി മമ്മൂട്ടിയും.

"സ്മാർട്ട് ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്മാർട്ട് ഫോൺ,ടാബ്‌ലറ്റ്, ലാപ്ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏൽപ്പിക്കാം, അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു"
അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
മമ്മൂട്ടി രക്ഷാധികാരിയായുള്ള Care and Share International Foundation ന്റെ വിദ്യാമൃതം എന്ന പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെയും ശ്രീഗോകുലം ഗ്രൂപ്പിന്റെ കൊറിയർ സർവ്വീസിന്റെയും സഹകരണത്തോടെയാണ് പദ്ധതി. കുട്ടികൾക്ക് പഠനത്തിനുപയോഗിക്കാവുന്ന ഫോണും ലാപ്ടോപ്പും ടാബ്ലറ്റും കൈമാറാൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെടാനുള്ള നമ്പറുകൾ ഈ വാർത്തക്കൊപ്പമുള്ള ബ്രോഷറിൽ കൊടുത്തിട്ടുണ്ട്.





Comments