"മമ്മൂട്ടിയെ മനസ്സിൽ കണ്ട് ഒന്നും എഴുതിയിട്ടില്ല": എം ടി
- POPADOM
- Sep 6, 2021
- 1 min read
"ഒരു നടൻ മുഖം കൊണ്ടു മാത്രമല്ല, മൊത്തം ശരീരം കൊണ്ടുമാണ് അഭിനയിക്കുന്നത്. ശരീരത്തെ എങ്ങനെ സംരക്ഷിക്കണം, ചിട്ടയോടെ സൂക്ഷിക്കണം എന്നൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് മമ്മൂട്ടി. അതാണ് കാലം അത്ര എളുപ്പത്തിൽ കടന്നാക്രമിക്കാത്ത ശരീരഘടന നിലനിർത്താൻ മമ്മൂട്ടിക്ക് കഴിയുന്നത്"
മമ്മൂട്ടിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് മലയാള മനോരമയിൽ എഴുതിയ ലേഖനത്തിൽ എം ടി വാസുദേവൻ നായർ പറയുന്നു.

ഭാഷയുടെ പലതരത്തിലുമുള്ള ശൈലീഭേദങ്ങൾ മമ്മൂട്ടിക്ക് വഴങ്ങുന്നുവെന്നും ഏതു പ്രദേശത്തിന്റെ പ്രത്യേക ശൈലിയും അതുപോലെ പഠിച്ചിട്ട് സംസാരിക്കാൻ മമ്മൂട്ടിക്ക് സാധിക്കുന്നത് ഒരു നടന്റെ ഏറ്റവും വലിയ കഴിവാണെന്നും 'വടക്കൻ വീരഗാഥ' സൃഷ്ടിച്ച ചലച്ചിത്രകാരൻ വിലയിരുത്തുന്നു.
"മമ്മൂട്ടിയെ മനസ്സിൽ കണ്ട് ഒന്നും ഞാൻ എഴുതിയിട്ടില്ല. പക്ഷേ, എഴുതിക്കഴിയുമ്പോൾ അത് മമ്മൂട്ടിക്ക് ചേരുന്ന കഥാപാത്രമാകുന്നു. കഥാപാത്രത്തിനു ഞാൻ നൽകുന്ന രൂപവും ഘടനയും ആകൃതിയും സംസാരവും ചലനരീതിയുമൊക്കെ കൃത്യമായി മമ്മൂട്ടിയിൽ വന്നു കാണുന്നു. അങ്ങനെയാണ് ആ കഥാപാത്രം മമ്മൂട്ടിയിൽത്തന്നെ എത്തുന്നത്" എം ടി പറയുന്നു.




Comments