top of page

മഞ്ജു വാര്യർ 'ആയിഷ'. നൃത്തം പഠിപ്പിക്കാൻ പ്രഭുദേവ

  • POPADOM
  • Feb 4, 2022
  • 1 min read

UAE-ൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ' ക്കൊപ്പം നടനും നർത്തകനുമായ പ്രഭുദേവയും ചേരുന്നു.

എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ് പ്രഭുദേവ എത്തിയത്.


ree

നീണ്ട ഇടവേളക്ക് ശേഷം ഇതാദ്യമായാണ് പ്രഭുദേവ ഒരു മലയാളം സിനിമക്ക് നൃത്തം സംവിധാനം ചെയ്യുന്നത്. മഞ്ജു അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രം ആയിഷക്കായി നൃത്ത സംവിധാനം നിർവ്വഹിക്കുകയാണ് പ്രഭുദേവ.


നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന 'ആയിഷ' എന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടി നിർവ്വഹിക്കുന്നു. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്യാനാണ് പദ്ധതി.


ree

ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സംവിധായകൻ സക്കറിയ നിർമ്മിക്കുന്ന

ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളാണ്. ഛായാഗ്രഹണം വിഷ്ണു ശർമ്മ നിർവ്വഹിക്കുന്നു . എഡിറ്റർ : അപ്പു എൻ ഭട്ടതിരി, കലാ സംവിധാനം- മോഹൻദാസ്, വസ്ത്രാലങ്കാരം-സമീറ സനീഷ്,ചമയം-റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്-ബിനു ജി നായർ, ഗാന രചന-ബി കെ ഹരിനാരായണൻ, സുഹൈൽ കോയ, ശബ്ദ സംവിധാനം-വൈശാഖ്,സ്റ്റിൽസ്-രോഹിത്‌ കെ സുരേഷ്,ലൈൻ പ്രൊഡ്യൂസർ-റഹിം പി എം കെ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ

'ആയിഷ'യുടെ ഇന്ത്യയിലെ ചിത്രീകരണം ഡൽഹി, ബോംബെ എന്നിവിടങ്ങളിലായി രിക്കും. പി ആർ ഒ : എ എസ് ദിനേശ്.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page