top of page

ഒടുവിൽ മരക്കാർ തിയേറ്ററിൽ; ഡിസംബർ 2ന്

  • POPADOM
  • Nov 12, 2021
  • 1 min read

ഏറെ ചർച്ചകൾക്ക് വഴിവെച്ച 'മരക്കാർ; അറബിക്കടലിന്റെ സിംഹം' ഒടുവിൽ കേരളത്തിലെ തിയേറ്ററുകളിൽ തന്നെ പ്രദർശനത്തിനെത്തും. ഡിസംബർ 2ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ മധ്യസ്ഥ ചർച്ചകളിലൂടെ തീരുമാനമായെന്ന് സിനിമാ - സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. വലിയ വിട്ടുവീഴ്ച്ചയാണ് ഇതിനായി നിർമാതാവ് ആന്റണി പെരുമ്പാവൂർ ചെയ്തതെന്ന് മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. യാതൊരു ഉപാധികളുമില്ലാതെയാണ് തീരുമാനം.


ree

നൂറ് കോടി മുടക്കി നിർമിച്ച ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് തിയേറ്റർ ഉടമകളും നിർമാതാക്കളിൽ പ്രധാനിയായ ആന്റണി പെരുമ്പാവൂരും തമ്മിലുണ്ടായ പ്രശ്നങ്ങൾ വലിയ ചർച്ചകളിലേക്ക് നീങ്ങിയിരുന്നു. ഒടുവിൽ ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യാനും തീരുമാനിച്ചിരുന്നു. സർക്കാർ ഇടപെട്ട് നടത്തിയ അവസാന ഘട്ട ചർച്ചയിലാണ് അപ്രതീക്ഷിത തീരുമാനം ഉണ്ടായത്.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page