"നിനക്കെന്താ മിന്നലടിച്ചിട്ട് ഭ്രാന്തായാ!" മിന്നൽ മുരളി ട്രെയിലർ
- POPADOM
- Oct 30, 2021
- 1 min read
ടൊവിനൊ തോമസ് മിന്നൽ മുരളിയായി എത്തുന്ന ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നൽ മുരളി'യുടെ ട്രെയിലർ നെറ്റ്ഫ്ലിക്സ് യൂട്യൂബിൽ റിലീസ് ചെയ്തു. സൂപ്പർ പവർ കിട്ടുന്ന മുരളിയായി ടൊവിനൊ നിറഞ്ഞ് നിൽക്കുന്നുണ്ട് ട്രെയിലറിൽ. മുൻ ചിത്രങ്ങളായ കുഞ്ഞിരാമായണവും ഗോദയും പോലെ ഹ്യൂമർ ട്രാക്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമാക്കഥ അവതരിപ്പിക്കുകയാണ് ബേസിൽ ജോസഫ്.

ഡിസംബർ 24 ന് നെറ്റ്ഫ്ലിക്സിൽ ചിത്രം റിലീസ് ചെയ്യും. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസുണ്ടാകും. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാതാവ്.




Comments