ജാക്സന്റെ ഓർമ്മദിനത്തിൽ 'മൂൺവാക്ക്' ട്രെയിലർ.
- POPADOM
- Jun 26, 2021
- 1 min read
കിങ് ഓഫ് പോപ്പ് എന്നറിയപ്പെട്ടിരുന്ന, ഒരുകാലത്ത് യുവത്വത്തെ ത്രസിപ്പിച്ച മൈക്കിള്‍ ജാക്‌സന്റെ പന്ത്രണ്ടാം ഓര്‍മ്മദിനം. അന്ന് ആഗോള തലത്തില്‍ അലയടിച്ച ബ്രേക്ക്ഡാന്‍സ് തരംഗം ഇങ്ങ്, ഈ കൊച്ചു കേരളത്തിലും വലിയ ഓളമാണ് സൃഷ്ടിച്ചത്. 1980 കളുടെ അവസാനത്തിലും, 1990 കളുടെ തുടക്കത്തിലും സജീവമായിരുന്ന ബ്രേക്ക് ഡാന്‍സ് തരംഗത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന മൂണ്‍വാക്ക് എന്ന ചിത്ത്രിന്റെ ട്രെയിലറാണ് മൈക്കിള്‍ ജാക്‌സന്റെ ഓര്‍മ്മദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവട്ടിരിക്കുന്നത്.

കേരളത്തിലെ യുവാക്കളെ ആവേശം കൊള്ളിച്ച ബ്രേക്ക്ഡാൻസാണ് സിനിമയുടെ പ്രമേയം. ബ്രേക്ക്ഡാന്‍സിനെ പ്രണയിച്ച, ബ്രേക്കിനായി ജീവിച്ച കുറേ പേരുടെ, കേരളത്തിലെ മൈക്കിള്‍ ജാക്‌സന്‍മാരുടെ കഥയാണ് മൂണ്‍വാക്ക്. 134 ല്‍ പരം പുതുമുഖങ്ങളും 1000 ല്‍ പരം പരിസര വാസികളും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.
പ്രഭുദേവയുടെ ചുവടുപിടിച്ച് 1990കളിലെ തമിഴ് ചലച്ചിത്രമേഖലയാണ് ബ്രേക്ക് ഡാൻസിനെ ദക്ഷിണേന്ത്യയില്‍ ജനപ്രിയമാക്കിയതെങ്കിലും, അക്കാലത്തെ ചില മലയാള സിനിമകളില്‍ വളരെ വിരളമായി ബ്രേക്ക് ഡാന്‍സ് കടന്നു വന്നിരുന്നു. അന്നത്തെ സ്‌കൂള്‍, കലാലയ യുവജനോത്സവങ്ങളില്‍ ഏറെ കൈയ്യടി വാങ്ങിക്കൂട്ടിയ ഒന്നായിരുന്നു ബ്രേക്ക് ഡാന്‍സ്. മൈക്കിള്‍ ജാക്സന്റെ ഗാനങ്ങള്‍ തന്നെയാണ് ബ്രേക്ക് ഡാന്‍സുകാര്‍ക്ക് ചുവടുവയ്ക്കാന്‍ പ്രിയമേറെയും. അക്കാലമെന്നു പറയുമ്പോഴും മൂണ്‍വാക്കിന് ഈ റിയാലിറ്റി ഷോ യുഗത്തിലും ഒളി മങ്ങിയിട്ടില്ല എന്നും മനസ്സിലാക്കാം. മൂണ്‍വാക്കിന്റെ ട്രെയിലറിലും ഒരുപറ്റം ബ്രേക്ക് ഡാന്‍സുകാരുടെ രീതികള്‍ കാണാവുന്നതാണ്.

ഫയര്‍വുഡ് ക്രിയേറ്റീവ്സിന്റെ ബാനറില്‍ ജസ്നി അഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് എ.കെ. വിനോദാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അനൂജ് വാസ്. എ.കെ. വിനോദ്, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: അന്‍സര്‍ ഷാ, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ജാവേദ് ചെമ്പ്, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: പ്രശാന്ത് പിള്ള, ഗാനങ്ങള്‍: സുനില്‍ ഗോപാലകൃഷ്ണന്‍, വിനായക് ശശികുമാര്‍.
മറ്റു അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചുവടെ. ശബ്ദക്രമീകരണം : രംഗനാഥ് രവി, കലാസംവിധാനം: സാബു മോഹന്‍, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, ചമയം: സജി കൊരട്ടി, നൃത്തസംവിധാനം: ശ്രീജിത്ത് പി. ഡാസ്ലര്‍സ്, സ്റ്റണ്ട്: മാഫിയ ശശി, അഷ്‌റഫ് ഗുരുക്കള്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഉണ്ണി കെ.ആര്‍, നിശ്ചലചിത്രങ്ങള്‍: മാത്യു മാത്തന്‍, ജയപ്രകാശ് അതലൂര്‍, ബിജിത് ധര്‍മ്മടം. വി എഫ് എക്സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സുമേഷ് എസ്.ജെ., ഡി ഐ: പോയറ്റിക് പ്രിസം ആന്‍ഡ് പിക്‌സെല്‍സ്, ശ്രീക് വാരിയര്‍.




Comments