top of page

സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നു. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം

  • POPADOM
  • Oct 2, 2021
  • 0 min read

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ട സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ തുറക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. ഈ മാസം 25 മുതൽ പ്രദർശനം തുടങ്ങാനാണ് അനുമതി.


ree

രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്കാണ് പ്രവേശനം. ഇത് കാണികൾക്കും ജീവനക്കാർക്കും ബാധകമാണ്. ആദ്യ ഘട്ടത്തിൽ 50% സീറ്റുകളില്‍ മാത്രമാകും പ്രവേശനം അനുവദിക്കുന്നത്. സെക്കന്റ്‌ ഷോയ്ക്ക് അനുമതി നൽകിയതിനൊപ്പം സിനിമ ഹാളിൽ എ സി പ്രവര്‍ത്തിപ്പിക്കാനും അനുമതിയുണ്ട് . കൂടുതല്‍  ഇളവുകള്‍ നല്‍കാനും യോഗത്തില്‍ തീരുമാനമായി. സിനിമാ സംഘടനകളുമായി ചർച്ച നടത്തി മാർഗ്ഗരേഖ പുറത്തിറക്കും.


പ്രിയദർശൻ - മോഹൻലാൽ ചിത്രം 'മരയ്‌ക്കാർ - അറബിക്കടലിന്റെ സിംഹം', ദുൽഖർ സൽമാൻ നായകനാകുന്ന 'കുറുപ്പ്', ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായി എത്തുന്ന 'അർച്ചന 31 നോട്ട് ഔട്ട്' തുടങ്ങിയ നിരവധി സിനിമകളാണ് തീയേറ്റർ റിലീസിനായി കാത്തിരിക്കുന്നത്.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page