നാഗാർജുന - കാജൽ അഗർവാൾ; 'ദ ഗോസ്റ്റ്' പ്രഖ്യാപിച്ചു.
- POPADOM
- Aug 29, 2021
- 1 min read
പ്രവീൺ സട്ടാരു സംവിധാനം ചെയ്യുന്ന നാഗാർജുന - കാജൽ അഗർവാൾ ആക്ഷൻ ചിത്രമാണ് 'ദ ഗോസ്റ്റ് '. തെലുങ്ക് പ്രേക്ഷകരുടെ കിങ് നാഗാർജുനക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് പ്രവീൺ സട്ടാരുവും കാജൽ അഗർവാളും ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്.

ലണ്ടനിലെ ബിഗ് ബെൻ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന പോസ്റ്ററിൽ രക്തം പുരണ്ട വാളേന്തി നിൽക്കുന്ന നാഗാർജുനക്കൊപ്പം മറ്റു കഥാപാത്രങ്ങളെയും കാണാം. ഗുൾ പനാഗ്, അനിഘ സുരേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശ്രീ വെങ്കടേശ്വര സിനിമാസ്, നോർത്ത് സ്റ്റാർ എന്റർടൈൻമെന്റ്സ് എന്നീ ബാനറുകളിൽ നാരായണ്‍ കെ ദാസ് നരംഗ്, പുഷ്‌കര്‍ റാംമോഹന്‍ റാവു, ശരത്ത് മാരാര്‍ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം മുകേഷ് ജി.
നാഗാർജുനയുടെ അറുപത്തിരണ്ടാം പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ച ചിത്രം വലിയ ആവേശത്തോടുകൂടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുന്നു.
'ഗുണ്ടൂർ ടോക്കീസ്, PSV ഗരുഡ വേഗ എന്നീ സൂപ്പർഹിറ്റുകളുടെ സംവിധായകനാണ് പ്രവീൺ സട്ടാരു. പ്രവീൺ സംവിധാനം ചെയ്ത 'ചന്ദാമാമാ കാതലു' 2014 ലെ മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. 'വൈല്‍ഡ് ഡോഗ്' ആണ് നാഗാര്‍ജുനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. കല്യാണ്‍ കൃഷ്‍ണ സംവിധാനം ചെയ്യുന്ന 'ബംഗാരാജു', അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'ബ്രഹ്മാസ്ത്ര' എന്നിവയാണ് നാഗാർജുനയുടെ അടുത്ത പ്രോജക്റ്റുകൾ.




Comments