പനമ്പിള്ളി നഗറിൽ രുചി തേടിയെത്തി നയൻസും വിഘ്നേഷും
- POPADOM
- Jun 12, 2022
- 1 min read
വിവാഹ ശേഷം കേരളത്തിലെത്തിയ നയൻതാരയും വിഘ്നേഷ് ശിവനും രുചി തേടി കൊച്ചി പനമ്പിള്ളി നഗറിലെ മന്ന റെസ്റ്റോറന്റിലെത്തി. രാത്രി 11 മണിയോടെയാണ് ഇരുവരും നയൻതാരയുടെ അമ്മക്കൊപ്പം ഹോട്ടലിലെത്തിയത്. അപ്രതീക്ഷിതമായുള്ള വരവ് ഹോട്ടൽ ഉടമയെയും ജീവനക്കാരെയും ഞെട്ടിച്ചു.

നയൻതാരയുടെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ഈ ഹോട്ടലിൽ നിന്ന് നേരത്തെ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. നയൻതാരയുടെ അമ്മ ഇടക്ക് ഓർഡർ ചെയ്യാറുണ്ടെന്നും ഭക്ഷണം ഇഷ്ടപ്പെട്ടിട്ടായിരിക്കാം കുടുംബ സമേതം എത്തിയതെന്നും ഹോട്ടൽ ഉടമ ഹിജാസ് പറഞ്ഞു.
മന്നയിലെ സ്പെഷ്യൽ ചിക്കൻ കൊണ്ടാട്ടം,
പൊറോട്ടയും ചിക്കൻ റോസ്റ്റും
നെയ്പ്പത്തിരി, മടക്ക് ചപ്പാത്തി, കല്ലുമ്മക്കായ് നിറച്ചത്, ചിക്കൻ 65, BDF, ബീഫ് നാടൻ ഫ്രൈ, നെയ്മീൻ മുളകിട്ടത്, പ്രൊൺസ് & നെയ്മീൻ തവ ഫ്രൈ, മന്ന സ്പെഷ്യൽ മുഹബത്ത് ടീ എന്നിവയൊക്കെ നയൻതാരയും കുടുംബവും ഓർഡർ ചെയ്തു. ഒരു മണിക്കൂറോളം ചെലവഴിച്ച് ഭക്ഷണം ആസ്വദിച്ച് കഴിച്ച നയൻസിനും കുടുംബത്തിനും നെയ്ച്ചോറും ചിക്കൻ കറിയും ആണ് കൂടുതൽ ഇഷ്ടപ്പെട്ടതെന്ന് ജീവനക്കാർ പറയുന്നു. ഭക്ഷണം ഇഷ്ടമായത് അറിയിച്ചും ആരാധകർക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തുമാണ് താര കുടുംബം മന്നയിൽ നിന്ന് മടങ്ങിയത്.

നയൻതാരയുടെ അമ്മക്ക് വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അമ്മയുടെ അനുഗ്രഹം വാങ്ങാൻ ഞായറാഴ്ച്ച രാവിലെയാണ് നയൻതാരയും വിഘ്നേഷ് ശിവനും കേരളത്തിലെത്തിയത്.
Comments