top of page

Netflix India ആദ്യ പത്തിൽ 'മിന്നൽ മുരളി' ഒന്നാമത്; ദേശീയ തലത്തിൽ വീണ്ടും ചർച്ചയായി മലയാള സിനിമ

  • POPADOM
  • Dec 27, 2021
  • 1 min read

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായി എത്തിയ 'മിന്നൽ മുരളി' പുതിയ റെക്കോർഡുകൾ സ്വന്തമാക്കുകയാണ്. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ Netflix India യുടെ ടോപ്പ് 10 ലിസ്റ്റിൽ ഒന്നാമതാണ് മിന്നൽ മുരളിയുടെ സ്ഥാനം. Emily in Paris, The Witcher, Decoupled, ആരണ്യക് തൊട്ടടുത്ത നാല് സിനിമകൾ. ഡികാപ്രിയോയുടെ Don't look up, Money Heist, സൂര്യവന്‍ശി, Squid Game, Spider-Man : Far from home എന്നിവ പിന്നീട്.


ree

അടുത്ത കാലത്ത് മറ്റൊരു ഇന്ത്യൻ സിനിമക്കും ലഭിക്കാത്ത തരത്തിലുള്ള പ്രീ-റിലീസ് പബ്ലിസിറ്റി ആണ് മിന്നൽ മുരളിക്ക് (Minnal Murali) Netflix നൽകിയത്. റെസ്‌ലിങ് ഇതിഹാസം ഗ്രേറ്റ് ഖാലിക്കും ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനുമൊപ്പം 'മിന്നൽ മുരളി' ആയ ടൊവിനോയും എത്തിയ Netflix ന്റെ പ്രോമോ വീഡിയോകൾ ശ്രദ്ധയമായിരുന്നു.


ree

18 കോടി എന്ന ചെറിയ ബഡ്ജറ്റിൽ മികച്ച സാങ്കേതിക മികവിൽ കൈയ്യടക്കമുള്ള, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയിലൂടെ 'മിന്നൽ മുരളി' നേടുന്ന വിജയം മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടുന്നതായി മാറിയിരിക്കുകയാണ്. മികച്ച OTT റിലീസുകളിലൂടെ മലയാള സിനിമക്ക് ദേശീയ തലത്തിൽ ലഭിച്ച ശ്രദ്ധ മിന്നൽ മുരളിയിലൂടെ വർദ്ധിക്കുകയാണ് എന്നാണ് വിലയിരുത്തലുകൾ.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page