നിവിൻ പോളി വീണ്ടും തമിഴിൽ; പേരമ്പിന് ശേഷം റാമിന്റെ സംവിധാനം
- POPADOM
- Aug 3, 2021
- 1 min read
മമ്മുട്ടി എന്ന നടന്റെ അഭിനയ സാധ്യതകൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി നിരൂപക പ്രശംസ നേടിയ പേരൻപിന് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു. അഞ്ജലി ആണ് നായിക. 'റിച്ചി' എന്ന ആദ്യ തമിഴ് സിനിമക്ക് ശേഷം നിവിൻ പൊളി നായകനായി അഭിനയിക്കുന്ന ചിത്രമാണ് ഇത്.

യുവൻ ശങ്കർ രാജ സംഗീതം നിർവഹിക്കുന്ന ചിത്രം പുറത്തിറക്കുന്നത് വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ്. നിവിൻ പോളി, അഞ്ജലി എന്നിവർക്ക് പുറമേ ഹാസ്യതാരം സൂരിയും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.
കട്രത് തമിഴ്, തങ്ക മീൻകൾ, തരമണി, പേരൻപ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ റാം നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും.




Comments