top of page

രാഷ്ട്രീയം പറയുന്ന 'പട'; ടീസർ റിലീസ് ചെയ്തു.

  • POPADOM
  • Aug 22, 2021
  • 1 min read

പ്രകാശ് രാജ്, കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു, ദിലീഷ് പോത്തൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, കമൽ കെ എം എഴുതി സംവിധാനവും ചെയ്യുന്ന 'പട' യുടെ ടീസർ റിലീസ് ചെയ്തു.


ree

ഗൗരവമേറിയ ഒരു രാഷ്ട്രീയ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നുള്ള സൂചനകളാണ് ടീസർ നൽകുന്നത്.

അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് പേർ 1996 ൽ പാലക്കാട് കളക്ട്രേറ്റില്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്ന തരത്തിൽ റിപ്പോർട്ടുകൾ മുൻപ് വന്നിരുന്നു. അതിനെ സാധൂകരിക്കും വിധമാണ്‌ ടീസറും.

അർജുൻ രാധാകൃഷ്ണൻ, ജഗദീഷ്, സലിം കുമാർ, ഇന്ദ്രൻസ്‌, ടി ജി രവി, ഉണ്ണിമായ പ്രസാദ്, ഷൈൻ ടോം ചാക്കോ, കനി കുസൃതി, ശങ്കർ രാമകൃഷ്ണൻ, ഗോപാലൻ അടാട്ട്, ഉണ്ണി വിജയൻ, സജിത മഠത്തിൽ, വി കെ ശ്രീരാമൻ, സുധീർ കരമന എന്നിവരും അഭിനയിക്കുന്നുണ്ട്.



സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഷാൻ മുഹമ്മദാണ് എഡിറ്റിംഗ്. സംഗീതം വിഷ്ണു വിജയും സൗണ്ട് ഡിസൈനിങ് അജയൻ അടാട്ടും നിർവഹിച്ചിരിക്കുന്നു.

E4 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുകേഷ് ആര്‍ മേഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് 'പട' നിര്‍മ്മിക്കുന്നത്. 2012ല്‍ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദ്യ പ്രദർശനം നടത്തിയ, ഹിന്ദി ചിത്രം 'ഐഡി' യാണ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ കമല്‍ കെ എം ന്റെ ആദ്യ ചിത്രം.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page