top of page

ബേസില്‍ ജോസഫ് നായകനാകുന്ന 'പാല്‍തു ജാന്‍വര്‍'; നിര്‍മാണം ഭാവന സ്റ്റുഡിയോസ്

POPADOM
Jul 8, 2022
1 min read

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ നായകനായി ബേസില്‍ ജോസഫ്. 'പാല്‍തു ജാന്‍വര്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഒഫീഷ്യല്‍ മോഷന്‍ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ഒരു മൃഗാശുപത്രിയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സിനിമ പറയുന്നത് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.



ചിത്രം ഓണം റിലീസായി എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. അമല്‍ നീരദിന്റെ സംവിധാന സഹായിയായിരുന്ന സംഗീത് പി രാജന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയാ കുറുപ്പ് തുടങ്ങിയവര്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നിര്‍വഹിക്കും. കല സംവിധാനം ഗോകുല്‍ ദാസ്.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page