പാ രഞ്ജിത്തും ആര്യയും; 'സര്‍പട്ട പരമ്പരൈ'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു
- POPADOM
- Jul 15, 2021
- 1 min read
ആര്യയും പാ രഞ്ജിത്തും ഒരുമിക്കുന്ന 'സര്‍പട്ട പരമ്പരൈ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ജൂലൈ 22ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി പതിപ്പുകളുമുണ്ടാകും.

അട്ടക്കത്തി, മദ്രാസ്, കബാലി, കാലാ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് പാ രഞ്ജിത്ത് സര്‍പട്ട പരമ്പരൈ ഒരുക്കുന്നത്.
1970-80 കാലഘട്ടത്തില്‍ വടക്കന്‍ മദ്രാസില്‍ അറിയപ്പെട്ടിരുന്ന സര്‍പട്ട പരമ്പരൈ എന്ന പാരമ്പര്യ ബോക്സിങിലെ താരങ്ങളുടെ ചരിത്രവും അവരുടെ ജീവിതവും രാഷ്ട്രീയവുമാണ് ചിത്രം പറയുന്നത്.
ഏറെ കാലമായി ചിത്രത്തിലെ കഥാപാത്രമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു ആര്യ. ജോണ്‍ കൊക്കന്‍ വെമ്പുലി എന്ന കഥാപാത്രമായും കലൈയരസന്‍ വെട്രിസെല്‍വനായും ചിത്രത്തിലെത്തുന്നു. രംഗന്‍ വാത്തിയാരായി പശുപതിയും ശ്രദ്ധേയ വേഷത്തിലുണ്ട്. ബോക്‌സിംഗ് പരിശീലനവും വര്‍ക്കൗട്ടുമായി താരങ്ങള്‍ ശരീരം പാകപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
ജി മുരളിയാണ് ഛായാഗ്രാഹകന്‍. സന്തോഷ് നാരായണനാണ് സംഗീതം. അന്‍പറിവാണ് ആക്ഷന്‍ സീനുകള്‍ ഒരുക്കുന്നത്. എഡിറ്റര്‍ ആര്‍.കെ ശെല്‍വ. കബിലന്‍, അറിവ്, മദ്രാസ് മിരന്‍ എന്നിവരാണ് ഗാനരചന. കെ സ്റ്റുഡിയോസും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.




Comments