പൊന്നിയിൻ ശെൽവനുമായി മണിരത്നം വരുന്നു. മൾട്ടിസ്റ്റാർ ചിത്രം പാർട്ട് 1 അടുത്ത വർഷം
- POPADOM
- Jul 19, 2021
- 1 min read
വിക്രം, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാർ, ജയം രവി, കാർത്തി, ജയറാം, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു, റഹ്മാൻ, കിഷോർ, അശ്വിൻ എന്നിങ്ങനെ മൾട്ടിസ്റ്റാർ നിരയുമായി മണിരത്നം ഒരുക്കുന്ന സിനിമയാണ് 'പൊന്നിയിൽ ശെൽവൻ'.

അടുത്ത വർഷം ഇറങ്ങുന്ന ആദ്യ ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് അനൗൺസ് ചെയ്തു. ലൈക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമാണം. എ ആർ റഹ്മാന്റെ സംഗീതം, രവി വർമ്മന്റെ ഛായാഗ്രഹണം, ശ്രീകർ പ്രസാദിന്റെ എഡിറ്റിങ്ങ്, ജയമോഹന്റെ സംഭാഷണങ്ങൾ എന്നിങ്ങനെ അണിയറയിലുമുണ്ട് മൾട്ടിസ്റ്റാർ സാനിധ്യം. മണിരത്നവും കുമാരവേലും ചേർന്നാണ് തിരക്കഥ. PS - 1 എന്ന ചുരുക്കപ്പേരിലാണ് ഫസ്റ്റ്ലുക്ക് ഇറക്കിയിട്ടുള്ളത്.




Comments