ബോളിവുഡിൽ നിർമാതാവായി പൃഥ്വിരാജ്. 'സെൽഫി'യിൽ അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും
- POPADOM
- Jan 12, 2022
- 1 min read
അഭിനേതാവായി ബോളിവുഡിന് പരിചിതനായ മലയാളത്തിന്റെ പൃഥ്വിരാജ് സുകുമാരൻ തന്റെ ആദ്യ ബോളിവുഡ് പ്രൊഡക്ഷൻ പ്രഖ്യാപിച്ചു. പൃഥ്വിരാജ് തന്നെ മലയാളത്തിൽ നിർമിച്ച്, അഭിനയിച്ച് ഹിറ്റാക്കിയ
'ഡ്രൈവിങ് ലൈസൻസ്' ന്റെ ഹിന്ദി റീമേക്കായ 'സെൽഫി' (Selfiee) ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് (Prithviraj Productions) ഹിന്ദിയിൽ നിർമിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസും കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും Cape Of Good Films- ഉം നിർമാണ പങ്കാളികളാണ്.

മലയാളത്തിൽ പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും അവതരിപ്പിച്ച കഥാപാത്രങ്ങളെ ഇമ്രാൻ ഹഷ്മിയും അക്ഷയ് കുമാറും അവതരിപ്പിക്കും. രാജ് മെഹ്തയാണ് സംവിധായകൻ. സൂപ്പർ സ്റ്റാറായി പൃഥ്വിരാജും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി സുരാജ് വെഞ്ഞാറമ്മൂടും അഭിനയിച്ച 'ഡ്രൈവിങ് ലൈസൻസ്' (Driving Licence) സച്ചിയുടെ തിരക്കഥയിൽ ജീൻ പോൾ ലാലാണ് സംവിധാനം ചെയ്തത്.




Comments