top of page

44 -ാ മത് മോസ്‌കോ ചലച്ചിത്രമേളയില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ നേടി 'പുല്ല്: റൈസിങ്'

  • POPADOM
  • Aug 9, 2022
  • 1 min read

44 -ാ മത് മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഔദ്യോഗിക സെലക്ഷന്‍ നേടി 'പുല്ല്: റൈസിങ്' എന്ന മലയാളചിത്രം. ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 2 വരെ റഷ്യയില്‍ മോസ്‌കോവില്‍ വെച്ച് നടക്കുന്ന ഈ മേള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മേളകളില്‍ ഒന്നുകൂടിയാണ്.


ree

നവാഗതനായ അമല്‍ നൗഷാദ് എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ

ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഒരു സാങ്കല്‍പ്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയില്‍, നമ്മുടെ രാജ്യത്ത് ഇന്നും നിലനില്‍ക്കുന്ന ജാതീയതയുടെയും ഭിന്നിപ്പുകളുടെയും നേര്‍ ചിത്രമാണ് വരച്ചുകാട്ടുന്നത്.


ചിത്രം നേരത്തേ പന്ത്രണ്ടാമത് ദാദേ സാഹേബ് ഫാല്‍കെ പുരസ്‌കാരത്തിന് അര്‍ഹത നേടിയിരുന്നു. മികച്ച ഛായാഗ്രഹണത്തിനാണ് ചിത്രം ബഹുമതി നേടിയത്. നിസ്മല്‍ നൗഷാദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹന്‍. ചിത്രം ഇരുപതോളം ചലച്ചിത്ര മേളകളില്‍ നിന്നും എട്ട് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കൂടാതെ, മികച്ച ഛായാഗ്രഹണത്തിന് കല്‍ക്കട്ട ഇന്റര്‍നാഷണല്‍ കള്‍ട് ഫിലിം ഫെസ്റ്റിവല്ലിലേക്കും നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിനായ് പിക്ചര്‍സിന്റെ ബാനറില്‍ തോമസ് അജയ് എബ്രഹാം, നിഖില്‍ സേവിയര്‍, ദീപിക തയാല്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page