മാസ് വില്ലൻ ലുക്കിൽ ഫഹദ്. പുഷ്പയിലെ ഭൻവർ സിംഗ് ഷെഖാവത്.
- POPADOM
- Aug 28, 2021
- 1 min read
മൊട്ടത്തലയും കട്ടമീശയും ആ തുറിച്ച് നോട്ടവും! കള്ളക്കടത്തുകാരൻ പുഷ്പ രാജിനോട് കട്ടക്ക് നിൽക്കുന്ന ഭൻവർ സിംഗ് ഷെഖാവത് IPS - അല്ലു അർജുന്റെ വില്ലനായി ഫഹദ് ഫാസിൽ എത്തുന്ന തെലുങ്ക് ചിത്രം പുഷ്പയിലെ ഫഹദിന്റെ ലുക്ക് റിലീസ് ചെയ്തു. മലയാളി പ്രേക്ഷകർക്ക് പരിചിതമായ ഫഹദ് ലുക്കുകളിൽ നിന്ന് വ്യത്യസ്തമാണ് പുഷ്പയിലെ വില്ലന്റേത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ സംസാരമാക്കുകയാണ് ഭൻവർ സിംഗ് ഷെഖാവത്.

രണ്ട് ഭാഗങ്ങളായാണ് പുഷ്പ റിലീസ് ചെയ്യുന്നത്. ആര്യ, ആര്യ 2 എന്നിവക്ക് ശേഷം സുകുമാർ - അല്ലു അർജുൻ കൂട്ടുകെട്ടിൽ എത്തുന്ന സിനിമ എന്ന നിലയിലും പുഷ്പക്ക് പ്രതീക്ഷകൾ ഏറെയാണ്. അഞ്ച് ഭാഷകളിലായി ഡിസംബറിൽ ആദ്യ ഭാഗം റിലീസ് ചെയ്യാനാണ് പദ്ധതി. തമിഴിൽ കമൽഹാസനും വിജയ് സേതു പതിക്കുമൊപ്പം ഫഹദ് എത്തുന്ന 'വിക്രം' ന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെയാണ് തെലുങ്കിലെ ആദ്യ ചിത്രത്തിലെ ഫഹദ് ലുക്ക് പുറത്തിറങ്ങിയിരിക്കുന്നത്.





Comments