രാജീവ് രവി - ആസിഫ് അലി; പ്രതീക്ഷ കൂട്ടി 'കുറ്റവും ശിക്ഷയും' ട്രെയിലർ
- POPADOM
- Sep 4, 2021
- 1 min read
ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണ് 'കുറ്റവും ശിക്ഷയും'. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനും പോലീസ് ഓഫീസറുമായ സിബി തോമസ്, മാധ്യമ പ്രവർത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കാസർഗോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണവും, കുറ്റാന്വേഷണത്തിന്റെ ഭാഗമായി സിബി തോമസിന്റെ നേതൃത്വത്തിൽ 5 പോലീസ് ഉദ്യോഗസ്ഥർ വടക്കേ ഇന്ത്യയിലേക്ക് നടത്തുന്ന ഒരു യാത്രയുമാണ് സിനിമയുടെ പ്രമേയം. ഇടുക്കിയിലും രാജസ്ഥാനിലുമായിരുന്നു ചിത്രീകരണം.
സണ്ണി വെയിൻ, അലൻസിയർ, ഷറഫുദീൻ, സെന്തിൽ എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നുണ്ട്. തൊട്ടപ്പൻ, വലിയപെരുന്നാൽ എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രഹണം. സംഗീത സംവിധാനം ജോൺ വിൻസെന്റ്.




Comments