top of page

രാജീവ് രവിയുടെ 'തുറമുഖം' ജൂൺ 3ന്

  • POPADOM
  • May 14, 2022
  • 1 min read

രാജീവ്‌ രവി സംവിധാനം ചെയ്ത് നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'തുറമുഖം' ജൂൺ 3ന് തിയേറ്ററുകളിലെത്തും. കോവിഡ് പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് പലതവണ നീട്ടിവെച്ചിരുന്നു.


ree

1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും അത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനായി തൊഴിലാളികൾ പോരാടേണ്ടി വനിരുന്ന ആ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നു പോയ ഒരു കുടുംബത്തിന്റെയും നാടിന്റെയും അതിജീവന കഥയാണ് 'തുറമുഖം'


കെ എം ചിദംബരത്തിന്റെ നാടകത്തെ ആസ്പദമാക്കി മകൻ ഗോപൻ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജുൻ അശോകൻ, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page