രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ. എം ജി ശ്രീകുമാർ സംഗീത നാടക അക്കാദമിയിലും.
- POPADOM
- Dec 26, 2021
- 1 min read
തിരക്കഥാകൃത്തും സംവിധായകനും നടനും നിർമാതാവുമായ രഞ്ജിത്തിനെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിയോഗിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഗായകൻ എം ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയർമാനാക്കും. ഇതു സംബന്ധിച്ച സർക്കാരിന്റെ ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.

2016 മുതൽ സംവിധായകൻ കമൽ ആയിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ. കെപിഎസി ലളിതക്കായിരുന്നു സംഗീത നാടക അക്കാദമിയുടെ ചുമതല. തികഞ്ഞ ഇടതുപക്ഷ സഹയാത്രികനായ രഞ്ജിത് തന്റെ ചലച്ചിത്ര ജീവിതത്തിന്റെ മുപ്പത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം എന്ന വലിയ ഉത്തരവാദിത്തത്തിലേക്ക് എത്തുന്നത്.




Comments