രാജമൗലിയുടെ RRR ജനുവരി 7ന് തിയേറ്റർ റിലീസ്.
- POPADOM
- Oct 4, 2021
- 1 min read
എസ് എസ് രാജമൗലിയുടെ 'RRR' ജനുവരി 7ന് ഇന്ത്യയിലെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിലെ നാല് പ്രധാന അഭിനേതാക്കൾ ഒന്നിച്ചെത്തുന്ന ഒരു പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് നിർമാതാക്കൾ 'RRR' ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

ആലിയ ഭട്ട്, അജയ് ദേവ്ഗൺ
രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ ആദ്യമായി ഒരു ചിത്രത്തിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ബഹുഭാഷാ ചിത്രത്തിനുണ്ട്. ഒലിവിയ മോറിസ്, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
രാജമൗലി തന്നെയാണ്
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെന്തിൽ കുമാർ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എം എം കീരവാണിയാണ്.

ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദാനയ്യയാണ്
450 കോടിയിലധികം രൂപ ചെലവിൽ ഒരുക്കിയിരിക്കുന്ന RRR ന്റെ നിർമാണം നിർവ്വഹിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ 10 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പാശ്ചാചാത്തലത്തിൽ പല തിയേറ്ററുകളും ഇപ്പോഴും അടഞ്ഞു കിടക്കുന്നതിനാൽ റിലീസ് ജനുവരിയിലേക്ക് നീട്ടി വെക്കുകയായിരുന്നു.




Comments