top of page

സ്വാഭാവിക അഭിനയത്തിന്റെ തലതൊട്ടപ്പൻ; ഓർമകളിൽ ശങ്കരാടി

  • SANIDHA ANTONY
  • Oct 9, 2021
  • 1 min read

മലയാള സിനിമയിൽ സ്വാഭാവിക അഭിനയത്തിന് പേരുകേട്ടവരിൽ പ്രധാനിയായിരുന്ന ശങ്കരാടി ഓർമയായിട്ട് 20 വർഷം തികയുന്നു. 2001 ഒക്ടോബർ 9ന് ആയിരുന്നു ശങ്കരാടി വിടവാങ്ങിയത്.



KPAC യുടെ നാടകങ്ങളിലൂടെയാണ്‌ ശങ്കരാടി സിനിമയിലേക്ക് എത്തിയത്. അതിനു മുൻപ് രാഷ്ട്രീയത്തിലും പത്രപ്രവർത്തന രംഗത്തും സജീവമായിരുന്നു അദ്ദേഹം. കുഞ്ചാക്കോ സംവിധാനം ചെയ്ത 'കടലമ്മ' എന്ന ചിത്രത്തിൽ സത്യന്റെ അച്ഛൻ വേഷത്തിൽ സിനിമയിൽ തുടക്കംകുറിക്കുമ്പോൾ ശങ്കരാടിക്ക് വയസ്സ് ഇരുപത്തിയേഴ്. പിന്നീടങ്ങോട്ട് എഴുന്നൂറിലധികം സിനിമകളിൽ വേഷമിട്ടു.


'ഇരുട്ടിന്റെ ആത്മാവി'

ലെ അച്യുതൻ നായരും അസുരവിത്തിലെ അധികാരിയും ശങ്കരാടിക്ക് മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ചു. മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം 1969 മുതൽ തുടർച്ചയായ മൂന്ന് വർഷങ്ങളിൽ നേടി. പ്രേം നസീറിനൊപ്പം മുന്നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എൺപതുകളുടെ തുടക്കത്തിൽ ശങ്കരാടി ചെയ്തത് അധികവും ഹാസ്യ പ്രധാനമായ കഥാപാത്രങ്ങളായിരുന്നു.

സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ സജീവസാന്നിധ്യമായിരുന്ന ശങ്കരാടി മലയാളി പ്രേക്ഷകരുടെ മനസിൽ ആ കഥാപാത്രങ്ങളെ രസകരമായി പ്രതിഷ്ഠിച്ചു.



മൈക്കിള്‍ മദന കാമരാജന്‍ എന്ന ചിത്രത്തിലേക്ക് ഉര്‍വശിയെ ബുക്ക് ചെയ്യാന്‍ വന്ന കമൽഹാസൻ അവരെ 'ലേഡി ശങ്കരാടി' എന്ന് അഭിസംബോധന ചെയ്യുകയുണ്ടായി. ഇത് കേട്ടപ്പോള്‍ ഉര്‍വശിയുടെ മുഖം കരിവാളിച്ചു. ഉര്‍വശിക്ക് താൻ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായില്ല എന്ന് തിരിച്ചറിഞ്ഞ കമല്‍ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു,

"ശങ്കരാടി എന്ന് പറഞ്ഞാല്‍ മലയാള സിനിമയുടെ ആദ്യത്തെ റിയലിസ്റ്റിക് ആര്‍ട്ടിസ്റ്റ് ആണ്. നിരവധി സിനിമകളില്‍ ആ മഹാനടനൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഭാവഭൈവഭവം അസൂയയോടെ നോക്കി നിന്നിട്ടുണ്ട് . ഇനിയും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിക്കണേ എന്നാണ് എന്‍റെ പ്രാര്‍ത്ഥന "

എങ്കില്‍ ഇനി എന്നെ ‘ലേഡി ശങ്കരാടി’ എന്നി വിളിച്ചാല്‍ മതി എന്ന് ഉർവശി മറുപടി പറയുകയും ചെയ്തു.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page