സന്തോഷത്തിന്റെ ഒന്നാം രഹസ്യം ഒടിടിയിൽ. 85 മിനിറ്റ് ഒറ്റ ഷോട്ട്!
- POPADOM
- Jul 21, 2021
- 1 min read
ഡോൺ പാലത്തറ സംവിധാനം ചെയ്ത 'സന്തോഷത്തിന്റെ
ഒന്നാം രഹസ്യം' വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി റിലീസ് ചെയ്തു.

IFFK യിലെ ആദ്യ പ്രദർശനത്തിലൂടെ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. റിമ കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീരജ രാജേന്ദ്രനും ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ഒരു കാർ യാത്രയിൽ നടക്കുന്ന സംഭവങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് കഥ പറച്ചിൽ.
85 മിനിറ്റ് ഒറ്റ ഷോട്ടാണ് ഈ ചിത്രം. മോസ്കോ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡോൺ പാലത്തറ തന്നെയാണ് തിരക്കഥ ഒരുക്കിയത്.
Nee Stream, Cave, Saina Play, Roots എന്നീ പ്ലാറ്റ്ഫോമുകളിൽ 'സന്തോഷത്തിന്റെ
ഒന്നാം രഹസ്യം' കാണാം.




Comments