സാറാസ് നാളെ മുതൽ ആമസോണിൽ. താരങ്ങൾക്കൊപ്പം കളക്ടർ ബ്രോയും ധന്യാവർമ്മയും
- POPADOM
- Jul 4, 2021
- 1 min read
പ്രസവിക്കാൻ താൽപ്പര്യമില്ലാത്ത പെൺകുട്ടി, തിരക്കഥ പൂർത്തിയാക്കി ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള അവളുടെ ശ്രമം എന്നിങ്ങനെയുള്ള കഥാ സൂചനകൾ നൽകിയാണ് ജൂഡ് ആന്റണി ജോസഫ് 'സാറാസ്' എന്ന സിനിമ അവതരിപ്പിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്സിലൂടെയും ഹെലനിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അന്ന ബെന്നും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. വിനീത് ശ്രീനിവാസൻ, അന്നയുടെ അച്ഛനും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലം, മല്ലിക സുകുമാരൻ, കളക്ടർ ബ്രോ എന്ന നിലയിൽ മലയാളികൾക്ക് പരിചിതനായ പ്രശാന്ത് നായർ IAS, The Happiness Project എന്ന ഇന്റർവ്യൂ സീരീസിലൂടെ ശ്രദ്ധേയയായ ധന്യാ വർമ്മ എന്നിവരും അഭിനയിക്കുന്നു.
ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ചേർന്ന് സാറാസിനായി പാടിയിട്ടുണ്ട്. അക്ഷയ് ഹരീഷിന്റേതാണ് സാറാസിന്റെ കഥ. നിമിഷ് രവിയാണ് ഛായാഗ്രഹകൻ. ആമസോൺ പ്രൈം വീഡിയോയിലൂടെ നാളെ ചിത്രം പ്രേക്ഷകരിലേക്കെത്തും.




Comments