സത്യൻ അന്തിക്കാട് ചിത്രത്തിൽ ജയറാമും മീര ജാസ്മിനും. ചിത്രീകരണം ഈ മാസം തുടങ്ങും.
- POPADOM
- Oct 3, 2021
- 0 min read
ജയറാമും മീര ജാസ്മിനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം പകുതിയോടെ എറണാകുളത്ത് ആരംഭിക്കും. 2016ൽ റിലീസ് ചെയ്ത
'പത്ത് കല്‍പ്പനകള്‍' ആണ് മീര ജാസ്മിൻ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച അവസാന ചിത്രം. 2018ൽ 'പൂമരം' എന്ന സിനിമയിൽ അതിഥി താരമായി എത്തിയിരുന്നു. മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രം 'രസതന്ത്ര'ത്തിൽ മീര ജാസ്മിനായിരുന്നു നായിക.

11 വർഷത്തിന് ശേഷമാണ് ജയറാം - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നത്.
ഡോ. ഇഖ്ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. എസ് കുമാർ ആണ്
ഛായാഗ്രാഹകൻ.
വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കുന്നത്. വരികൾ എഴുതുന്നത് ഹരിനാരായണൻ. 'ഒരു ഇന്ത്യൻ പ്രണയകഥ'യുടെ നിർമാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമാണം. പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവ്വഹിക്കും.
അനിൽ രാധാകൃഷ്ണൻ ശബ്ദ സംവിധാനം നിർവഹിക്കും.
'ഞാൻ പ്രകാശൻ' എന്ന ചിത്രത്തിൽ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ്, ഇന്നസെന്റ്, ശ്രീനിവാസൻ, സിദ്ദിഖ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.




Comments