സേതുരാമയ്യർ വീണ്ടും വരുന്നു. 'CBI 5'ൽ മമ്മൂട്ടിക്കൊപ്പം ജഗതിയുടെ മടങ്ങി വരവ്.
- POPADOM
- Nov 28, 2021
- 1 min read
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ 'ഒരു CBI ഡയറിക്കുറുപ്പി'ന്റെ അഞ്ചാം ഭാഗം ചിത്രീകരണം ആരംഭിക്കുന്നു. സേതുരാമയ്യർ CBI ആയി വീണ്ടും മമ്മൂട്ടി എത്തുമ്പോൾ കാറപകടത്തിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങി വരുന്ന, CBI സീരീസിലെ വിക്രം ആയ ജഗതി ശ്രീകുമാറും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ.
എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയാണ് സംവിധാനം. സ്വർഗ്ഗചിത്രയുടെ ബാനറിൽ സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ് നിർമാണം. ജേക്സ് ബിജോയ് ആണ് പ്രശസ്തമായ സേതുരാമയ്യരുടെ പശ്ചാത്തല സംഗീതത്തിന് പുതുകാല ഭാഷ്യം ഒരുക്കുന്നത്. കള, ദ പ്രീസ്റ്റ് എന്നിവയുടെ ഛായാഗ്രഹകൻ അഖിൽ ജോർജ് ആണ് സേതുരാമയ്യരുടെ പുതിയ അന്വേഷണം പകർത്തുന്നത്.

34 വർഷങ്ങൾക്ക് മുൻപ് 1988ൽ റിലീസായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' കേരളത്തിനകത്തും പുറത്തും ബോക്സ് ഓഫീസ് ഹിറ്റായ ചിത്രമാണ്. 1989ൽ 'ജാഗ്രത' എന്ന പേരിൽ രണ്ടാം ഭാഗവും 2004ൽ 'സേതുരാമയ്യർ CBI' യും 2005ൽ നാലാം ഭാഗമായ 'നേരറിയാൻ സിബിഐ' യും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. രണ്ടും മൂന്നും ഭാഗങ്ങൾ വൻ വിജയങ്ങളായിരുന്നു.

16 വർഷത്തെ ഇടവേളക്ക് ശേഷമാണ് അഞ്ചാം ഭാഗമായ 'CBI 5' എത്തുന്നത്. ഒരേ കഥാപാത്രത്തെ മുൻ നിർത്തി ഒരേ തിരക്കഥാകൃത്തും സംവിധായകനും അഞ്ച് ഭാഗങ്ങൾ ഒരുക്കുന്നത് അത്യപൂർവ്വമാണ്.




Comments