'ജവാനി'ല്‍ ഷാരൂഖിന്റെ വില്ലനാകാന്‍ വിജയ് സേതുപതി
- POPADOM
- Jul 6, 2022
- 1 min read
ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി ഒരുക്കുന്ന ബോളിവുഡ് ചിത്രം 'ജവാനി?ല്‍ വില്ലന്‍ വേഷത്തിലെത്തുന്നത് വിജയ് സേതുപതിയെന്ന് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നയന്‍താരയാണ് ചിത്രത്തിലെ നായിക.

റാണ ദഗുബതിയെയായിരുന്നു വില്ലന്‍ കഥാപാത്രത്തിനായി ആദ്യം സമീപിച്ചങ്കിലും തിരക്കുകള്‍ മൂലം റാണയ്ക്ക് ചെയ്യാന്‍ സാധിച്ചില്ല. 2023 ജൂണ്‍ രണ്ടിന് ജവാന്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം.
അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ രണ്ടാം ഭാഗത്തിലും വിജയ് സേതുപതിയാണ് വില്ലന്‍. ഷാഹിദ് കപൂര്‍, റാഷി ഖന്ന എന്നിവരോടൊപ്പം ഫര്‍സി എന്ന ഹിന്ദി വെബ് സീരിസിലും സേതുപതി ഇതിനിടെ അഭിനയിച്ചിരുന്നു.
Comments