12 വർഷത്തെ ഇടവേള; മോഹൻലാൽ - ഷാജി കൈലാസ് ടീം വീണ്ടുമെത്തുന്നു
- POPADOM
- Sep 8, 2021
- 1 min read
ആറാം തമ്പുരാനും നരസിംഹവും തുടങ്ങി സൂപ്പർ ഹിറ്റുകളൊരുക്കിയ മോഹൻലാൽ - ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് നിർമാണവും. മോഹൻലാൽ ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പേര് പുറത്ത് വിട്ടിട്ടില്ല. രാജേഷ് ജയറാമാണ് തിരക്കഥ.

ഒരു കാലത്ത് മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സൂപ്പർഹിറ്റുകൾ ഒരുക്കിയ കൂട്ടുകെട്ട് 12 വർഷത്തിന് ശേഷമാണ് ഒന്നിക്കുന്നത്.
2009 ൽ റിലീസ് ചെയ്ത റെഡ് ചില്ലീസായിരുന്നു അവസാനത്തേത്. ആറാം തമ്പുരാൻ (1997), നരസിംഹം (2000), താണ്ഡവം (2002), നാട്ടുരാജാവ് (2004), ബാബാ കല്യാണി (2006), അലിഭായ് (2007) എന്നിവയാണ് മോഹൻലാൽ - ഷാജി കൈലാസ് കൂട്ടുകെട്ടിലുണ്ടായ സിനിമകൾ.




Comments