ഷെയ്ൻ നിഗമിന്റെ 'ഭൂതകാലം' 21ന്
- POPADOM
- Jan 15, 2022
- 1 min read
ഷെയ്ൻ നിഗമും രേവതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഭൂതകാലം' ഈ മാസം 21ന് SonyLiv OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. സംവിധായകൻ അൻവർ റഷീദാണ് 'ഭൂതകാലം' അവതരിപ്പിക്കുന്നത്. ഷെയ്ൻ നിഗം ഈ ചിത്രത്തിന്റെ നിർമാണ പങ്കാളി കൂടിയാണ്. ഒപ്പം പാട്ടുകൾ എഴുതി ഈണമിട്ടതും പാടിയതും ഷെയ്ൻ തന്നെയാണ്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം നിർവ്വഹിച്ചത്. ഷഹനദ് ജലാൽ ഛായാഗ്രഹണം നിർവ്വഹിച്ച 'ഭൂതകാലം' സംവിധാനം ചെയ്തത് രാഹുൽ സദാശിവനാണ്. ചിത്രത്തിന്റെ ട്രെയിലറും പാട്ടും SonyLiv യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്.

സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേൽ, അഭിറാം രാധാകൃഷ്ണൻ, വത്സല മേനോൻ, മഞ്ജു പത്രോസ്, റിയാസ് നർമ്മകല തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രചന: രാഹുൽ സദാശിവൻ, ശ്രീകുമാർ ശ്രേയസ്സ്
എഡിറ്റിങ് : ഷഫീഖ് മുഹമ്മദ്.
പ്രൊഡക്ഷൻ ഡിസൈനർ : മനു ജഗദ്.




Comments