top of page

SIIMA അവാർഡ്സിൽ തിളങ്ങി മഞ്ജു വാര്യർ. മലയാളത്തിലും തമിഴിലും മികച്ച നടി

  • POPADOM
  • Sep 20, 2021
  • 1 min read

പത്താമത് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സിൽ ചരിത്രം കുറിച്ച് മഞ്ജു വാര്യർ. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരം മഞ്ജുവിനാണ്.

പ്രതിപൂവൻ കോഴി, ലൂസിഫർ എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലേക്ക് മഞ്ജു പുരസ്കാരം കൊണ്ടുവന്നത്.


ree

ആദ്യ തമിഴ് ചിത്രമായ അസുരനിലെ പച്ചിയമ്മാൾ എന്ന കഥാപാത്രമാണ് മഞ്ജുവിന് തമിഴിൽ പുരസ്കാരം നേടിക്കൊടുത്തത്. അതേ ചിത്രത്തിലെ അഭിനയത്തിന് ധനുഷിനെ മികച്ച നടനാക്കി.


കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങളാണ് ഇക്കുറി ഒരുമിച്ച് പ്രഖ്യാപിക്കുന്നത്. ഇതില്‍ 2019ലെ പുരസ്കാരങ്ങള്‍ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു.


ree

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ മികവുകള്‍ക്കാണ് പുരസ്കാരം. ഇതില്‍ 2019ലെ മലയാള സിനിമകള്‍ക്കുള്ള പുരസ്കാരങ്ങളില്‍ മികച്ച നടന്‍ മോഹന്‍ലാല്‍ ആണ്. ചിത്രം ലൂസിഫര്‍.


ഹൈദരാബാദ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടത്തിയ ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു.


ree

ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് നിർമിച്ച 'അയ്യപ്പനും കോശിയും' മലയാളത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. 'സീ യു സൂൺ' സംവിധാനം ചെയ്ത മഹേഷ്‌ നാരായണൻ ആണ് മികച്ച സംവിധായകൻ.


'അയ്യപ്പനും കോശിയും' സിനിമയിലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ശോഭന, മികച്ച നടി (വരനെ ആവശ്യമുണ്ട് ). മികച്ച നടൻ (ക്രിട്ടിക്സ്) - കുഞ്ചാക്കോ ബോബൻ (അഞ്ചാം പാതിര). മികച്ച നടി (ക്രിട്ടിക്സ്) - അന്ന ബെൻ (കപ്പേള). മികച്ച സഹനടനായി ജോജു ജോർജ് തിരഞ്ഞെടുക്കപ്പെട്ടു (ഹലാൽ ലവ് സ്റ്റോറി).


മികച്ച സഹനടി - ഗൗരി നന്ദ (അയ്യപ്പനും കോശിയും). അയ്യപ്പനും കോശിയും ചിത്രീകരിച്ച സുദീപ് ഇളമൺ ആണ് മികച്ച ഛായാഗ്രഹകൻ.


മികച്ച ഹാസ്യതാരം ജോണി ആന്റണി (വരനെ ആവശ്യമുണ്ട് ). മികച്ച പുതുമുഖ നടൻ - ദേവ് മോഹൻ (സൂഫിയും സുജാതയും). മികച്ച പുതുമുഖ നടി - കല്യാണി പ്രിയദർശൻ (വരനെ ആവശ്യമുണ്ട് ). മികച്ച പ്രതിനായകൻ - ഷറഫുദ്ധീൻ (അഞ്ചാം പാതിര).


ree

മികച്ച പിന്നണി ഗായകൻ - ഹരിചരൺ (മുല്ലപ്പൂവേ - വരനെ ആവശ്യമുണ്ട്). മികച്ച പിന്നണി ഗായിക - നിത്യ മാമൻ (വാതുക്കല് വെള്ളരിപ്രാവ് - സൂഫിയും. സുജാതയും) അയ്യപ്പനും കോശിയുമിലെ സംഗീതം ഒരുക്കിയ ജയ്ക്സ് ബിജോയ് മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. നവാഗത നിർമാതാവ് - വിഷ്ണു വേണു, കഥാസ് അൺടോൾഡ് (കപ്പേള). മികച്ച നവാഗത സംവിധായകൻ - അനൂപ് സത്യൻ (വരനെ ആവശ്യമുണ്ട് ).


തമിഴിൽ, മികച്ച നടിയായി അപർണ ബാലമുരളി തിരഞ്ഞെടുക്കപ്പെട്ടു. 'സൂരറൈ പൊട്രു' എന്ന സിനിമയിലെ അഭിനയത്തിനാണ് അവാർഡ്. 'സൂരറൈ പൊട്രു' എന്ന സിനിമയിലെ തന്നെ 'വയ്യോൻ സില്ലി' എന്ന ഗാനത്തിന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ മികച്ച പിന്നണി ഗായകനുള്ള അവാർഡ് നേടി.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page